CrimeFeaturedHome-bannerKeralaNews
വീടിന് തീയിട്ടു മകനുൾപ്പെടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തി പിതാവ്
ചീനിക്കുഴി• ഇടുക്കിയിൽ പിതാവ് മകനെയും കുടുംബത്തെയും വീടിനു തീയിട്ടു കൊലപ്പെടുത്തി. മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന, എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രിയിൽ ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെ വീടിന് തീയിടുകയായിരുന്നു. കുടുംബ വഴക്കിനെത്തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് അറിയിച്ചു. ഹമീദ് പെട്രോൾ വീട്ടിൽ കരുതിയിരുന്നു.
തീയണയ്ക്കതിരിക്കാൻ ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴിക്കിവിട്ടുവെന്നുമാണ് നിഗമനം. നാട്ടുകാരാണ് തീയണച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയാണ്.
.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News