കൊല്ലം: കുളത്തൂപ്പുഴയില്‍ ഒമ്പത് വയസുകാരനെ പിതാവ് നിരന്തരം ക്രൂരമായി മർദ്ദിക്കുന്നുവെന്ന് പരാതി. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മർദ്ദിക്കുന്നത് പതിവായതോടെ പിതാവ് ബൈജുവിനെതിരെ നാട്ടുകാരാണ് പൊലീസിൽ പരാതി നല്‍കിയത്.
കുട്ടിയുടെ ശരീരമാസകലം മർദ്ദനത്തിന്റെ മുറിപാടുകളുണ്ട്. മരക്കഷണങ്ങളും , ഗ്യാസ് സിലിണ്ടറില്‍ ഉപയോഗിക്കുന്ന ട്യൂബും എല്ലാം ഉപയോഗിച്ചാണ് പിതാവ് തന്നെ മര്‍ദ്ദിക്കുന്നതെന്ന് കുട്ടി പറയുന്നു. പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കാറുണ്ടെന്നും കുട്ടി പറയുന്നു.
കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്പോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. മർദ്ദനമേറ്റുളള കുട്ടിയുടെ കരച്ചില്‍ പതിവായതോടെയാണ് നാട്ടുകാര്‍ ബൈജുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ബൈജു സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ട് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News