News
ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപം അല്ലാപുരം സ്വദേശിയായ ദുരൈ വെര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. അടുത്തിടേയാണ് ദുരൈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്.
വെള്ളിയാഴ്ച രാത്രി ചാര്‍ജ് ചെയ്യാനായി സ്‌കൂട്ടര്‍ വീട്ടിനുള്ളിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി. തീയില്‍നിന്നു രക്ഷപ്പെടാന്‍ ദുരൈയും മകളും ശൗചാലയത്തിലേക്കാണ് ഓടിക്കയറിയത്.
തീ ഉയരുന്നതുകണ്ട അയല്‍വാസികള്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. എന്നാല്‍, തീ നിയനന്ത്രണവിധേയമാക്കി രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളിലെത്തിയപ്പോഴേക്കും ഇരുവരും പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News