മക്കളുടെ സ്വഭാവം ശരിയല്ല! പകുതി സ്വത്ത് വളര്‍ത്തു നായയ്ക്ക് ഇഷ്ടദാനം ചെയ്ത് കര്‍ഷകന്‍
ഭോപ്പാല്‍: മക്കളുടെ സ്വഭാവത്തില്‍ അസംതൃപ്തനായ പിതാവ് തന്റെ സ്വത്തിന്റെ പകുതി വളര്‍ത്തുനായയുടെ പേരില്‍ ഇഷ്ടദാനമായി എഴുതി വച്ചു. മധ്യപ്രദേശിലെ ചിന്ത്വരയിലാണ് വിചിത്ര സംഭവം. വളര്‍ത്തുനായയും തന്റെ മക്കളെ പോലെ തന്നെയാണെന്ന് അന്‍പതുകാരനായ ഓം നാരായണ്‍ വെര്‍മ എന്ന കര്‍ഷകന്‍ പറയുന്നു.
പകുതി സ്വത്ത് മക്കള്‍ക്കും ബാക്കി പകുതി നായയ്ക്കും ആണ് നല്‍കിയതെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. രണ്ടാം ഭാര്യ ചമ്പയ്ക്കാണ് പകുതി സ്വത്ത് എഴുതി വെച്ചത്. ആകെ 18 ഏക്കര്‍ ഭൂമിയാണ് കര്‍ഷകന്റെ പേരിലുള്ളത്. മക്കള്‍ നോക്കിയില്ലെങ്കിലും എന്റെ ഭാര്യയും വളര്‍ത്തുനായയും തന്നെ പൊന്നുപോലെ നോക്കുമെന്നാണ് ഓം നാരായണ്‍ വെര്‍മ പറയുന്നത്.
മക്കളുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതാണ് നാരായണിനെ ചൊടിപ്പിച്ചത്. ജാക്കി എന്ന് വിളിക്കുന്ന നായയുടെ പേരിലാണ് സ്വത്തുക്കളെഴുതി വെച്ചത്. ഭാര്യയോടും നായയോടുമാണ് തനിക്ക് കൂടുതല്‍ അടുപ്പമുള്ളതെന്നും അവര്‍ തന്നെ നോക്കുമെന്നുമാണ് നാരായണ്‍ പറയുന്നത്.