ട്രിനിഡാഡ്: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ട്രിനിഡാഡിലെത്തിയത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ, വിന്‍ഡീസില്‍ കളിക്കുക. ശിഖര്‍ ധവാനാണ് (Shikhar Dhawan) ഏകദിന ടീമിനെ നയിക്കുക. രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി, കെ എല്‍ രാഹുല്‍ (KL Rahul) എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോഴാണ് ധവാനെ ക്യാപ്റ്റനാക്കിയത്. പ്രധാന താരങ്ങളുടെ അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്.
സഞ്ജു ട്രിനിഡാഡില്‍ വന്നിറങ്ങുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സഞ്ജു എയര്‍പോര്‍ട്ടില്‍ നിന്ന് ബസിലേക്ക് കയറാനായി പോവുമ്പോഴുള്ള വീഡിയോയാണ് സഞ്ജു ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൂടെ ഭാര്യ ചാരുലതയുമുണ്ട്. ട്രിനിഡാഡിലും മലയാളികള്‍ സഞ്ജുവിനെ സ്വീകരിക്കാനുണ്ടായിരുന്നു. ‘സഞ്ജു ചേട്ടാ.., ഞങ്ങള്‍ ഗ്രൗണ്ടിലുണ്ടാവും. പൊളിച്ചേക്കണേ…’ എന്ന് ആരാധകര്‍ വിളിച്ചു പറയുന്നുണ്ട്. വീഡിയോ കാണാം…
Sanju Samson along with his wife has reached Port of Spain, Trinidad and Tobago ahead of #WIvIND ODI series.#SanjuSamson | @IamSanjuSamson pic.twitter.com/PsEY34Lzi5
— Sanju Samson Fans Page (@SanjuSamsonFP) July 20, 2022
നാളെയാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ടും മൂന്നും (24, 27) ഏകദിനങ്ങള്‍ ഇതേ വേദിയില്‍ തന്നെ നടക്കും. ശേഷം അഞ്ച് ടി20 മത്സരങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ വരും.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്ാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
Sanju Samson interacting with fans from WI
— Sanju Samson Fans Page (@SanjuSamsonFP) July 21, 2022
This guy is so simple ❤️🙌#SanjuSamson | @IamSanjuSamson | @SanjuSamsonFP pic.twitter.com/KND5b84LoG
അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. അതിന് മുമ്പ് മൂന്ന് ഏകദിനങ്ങളിലും ടീം കളിക്കും.
ടി20 ടീം: ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.