ഐറ്റം സോങ് ഒട്ടും ശരിയായില്ല, നിങ്ങളിൽ നിന്നും ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ല – ശ്രേയ ഘോഷാലിനെതിരെ വിമർശനവുമായി ആരാധകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രേയ ഘോഷാൽ. ബംഗാളി സ്വദേശി ആണെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇവർ മെലഡി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ധാരാളം മലയാളം ഗാനങ്ങളും ഇവർ ആലപിച്ചിട്ടുണ്ട്. വളരെ അക്ഷരസ്ഫുടതയോടെ ആണ് ഇവർ മലയാളത്തിലെ വാക്കുകൾ എല്ലാം തന്നെ ഉച്ചരിക്കുന്നത്. ധാരാളം നാഷണൽ അവാർഡുകളും വിവിധ സംസ്ഥാനങ്ങളുടെ അവാർഡുകളും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്.
അടുത്തിടെ തെലുങ്കിൽ റിലീസ് ചെയ്ത ഒരു ചിത്രമാണ് രാമ റാവു ഓൺ ഡ്യൂട്ടി. ഇതിൽ ഒരു ഐറ്റം നമ്പർ ഉണ്ട്. നാ പേരു സീസ എന്നു തുടങ്ങുന്ന ഐറ്റം ഗാനമാണ് ഇത്. അന്വേഷി ജയിൻ ആണ് ഈ ഗാനത്തിൽ ചുവടു വച്ചിരിക്കുന്നത്. അതേസമയം ഈ ഗാനം പാടിയത് ആരാണ് എന്ന് അറിയുമോ? സാക്ഷാൽ ശ്രേയ ഘോഷാൽ ആണ് ഈ ഗാനം പാടിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിനെതിരെ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തുകയാണ്.
പാട്ടിന് ഒട്ടും എനർജി ഇല്ല എന്നാണ് ഇവർ പറയുന്നത്. അടുത്തിടെ റിലീസ് ചെയ്ത നിരവധി ഐറ്റം നമ്പർ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതേസമയം ഈ ഗാനത്തിന് ഒട്ടും എനർജി ഇല്ല എന്നും ഗാനാലാപനത്തിലെ പ്രശ്നങ്ങൾ കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്നുമാണ് ശ്രേയ ആരാധകർ പോലും പറയുന്നത്. അതേസമയം താരത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും ഇതൊക്കെ സംഗീത സംവിധായകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.
അതേസമയം ശ്രേയ ഘോഷാൽ ഇതിനു മുൻപ് ധാരാളം മികച്ച ഐറ്റം സോങ്ങുകൾ പാടിയിട്ടുണ്ട്. അഗ്നിപത്ത് എന്ന സിനിമയിലെ ചിക്നി ചമേലി എന്ന ഗാനം ആലപിച്ചത് ശ്രേയ ഘോഷാൽ ആയിരുന്നു. അതുപോലെതന്നെ ഡോട്ടി പിക്ചർ എന്ന സിനിമയിലെ ഊലാല എന്ന ഗാനം ആലപിച്ചതും ശ്രേയ ഘോഷാൽ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഈ ഗാനം മോശമായിട്ടുണ്ടെങ്കിൽ അത് ഒരിക്കലും ശ്രയാ ഘോഷാൽ എന്ന ഗായികയുടെ കുഴപ്പമല്ല എന്നാണ് ആരാധകർ പറയുന്നത്.