മേഘ്‌ന രാജും കുഞ്ഞും വീട്ടിലെത്തി; പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് കുടുംബം
നടി മേഘ്‌ന രാജിനും അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും കുഞ്ഞ് പിറന്നത് വലിയ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തിരുന്നു. അമ്മയും കുഞ്ഞും ആശുപത്രി വിട്ട് വിട്ടിലെത്തിയതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചിരഞ്ജീവിയുടെ പുനര്‍ജന്മമായാണ് എല്ലാവരും കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ കുട്ടിയുടെ ചെല്ലപ്പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മേഘ്‌നയുടെ പിതാവ് സുന്ദര്‍ രാജ്. ‘ചിന്റു എന്നാണ് അവനെ ഞങ്ങള്‍ വിളിക്കുന്നത്. ചിരുവിന്റെ മകന്‍ ചിന്റു. അവന്റെ വരവില്‍ എല്ലാവരും ത്രില്ലിലാണ്’- അദ്ദേഹം പറഞ്ഞു.
ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ വിളിച്ച് കുട്ടിയുടെ പേരിടല്‍ ചടങ്ങ് നടത്തുമെന്നും അദ്ദേഹം പറയുന്നു. ആചാരപ്രകാരമുള്ള രീതിയിലായാരിക്കും ചടങ്ങുകള്‍ നടത്തുന്നത്. ആ ചടങ്ങില്‍ വെച്ച് അവന്റെ പേര് പുറത്തുവിടുമെന്നും സുന്ദര്‍രാജ് വ്യക്തമാക്കി.