തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളും ഇവരുടെ 10 വയസുകാരന് മകനുമാണ് മരിച്ചത്.
കുളത്തൂര്‍ ഗ്രന്ഥശാലയ്ക്ക് സമീപം താമസിക്കുന്ന സുരേഷ് (35), ഭാര്യ സിന്ധു (33), മകന് ഷാരോണ്‍ (10) എന്നിവരാണ് മരിച്ചത്. സിന്ധുവിന്റെയും മകന്റെയും മൃതദേഹം വീടിനുള്ളില്‍ തറയിലും സുരേഷിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഭാര്യയെയും മകനെയും കൊലപ്പെടുത്തി സുരേഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News