കൊച്ചി: പെരിയ കൊലക്കേസിൽ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം. വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് കൃപേഷിന്റെ അച്ഛൻ പറഞ്ഞു. സി പി എം നേതാക്കൾക്കും ജീവപര്യന്തം ശിക്ഷ നൽകണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുഅപ്പീൽ ആലോചിക്കുമെന്നും കൃപേഷിന്റെ കുടുംബം പറഞ്ഞു. പ്രതികൾക്ക് വധശിക്ഷ നൽകണമായിരുന്നുവെന്ന് ശരത് ലാലിന്റെ കുടുംബം പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളാണെന്ന് കണ്ടെത്തിയ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 1 മുതൽ 8 വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്.
മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ അടക്കം 4 സി പി എം നേതാക്കൾക്ക് അഞ്ച് വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് കൈമാറണം.
ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽ കുമാർ. ഗിജിൻ, ആർ ശ്രീരാഗ് ( കുട്ടു), എ അശ്വിൻ ( അപ്പു) സുബിഷ് ( മണി), പത്താം പ്രതിയായ ടി രഞ്ജിത്ത് ( അപ്പു) 15ാം പ്രതി എ സുരേന്ദ്രൻ ( വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ.
തെളിവ് നശിപ്പിക്കുകയും പ്രതികശെ സഹായിക്കുകയും ചെയ്തതിന് 14 ാം പ്രതി സി പി എം ജില്ലാ കമ്മിറ്റി അംഗം മണികണ്ഠൻ, 20 ാം പ്രതി മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ, 21 ാം പ്രതി സി പി െം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ,, വെളുത്തോളി ( രാഘവൻ നായർ ), 22 ാം പ്രതി മുൻ ലോക്കൽ കമ്മിറ്റി അംഗം കെ വി ഭാസ്കരന് എന്നിവർക്ക് അഞ്ച് വർഷം തടവ്.