രാജ്യത്ത് കൊവിഡ് വ്യാപനം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. രോഗമുക്തരാകുന്നവരുടെ എണ്ണവും ആനുപാതികമായി വര്‍ദ്ധിക്കുന്നുണ്ട്. കൊവിഡ് മുക്തരായ ഒരു കുടുംബം സന്തോഷം പ്രകടിപ്പിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ കത്‌നി ജില്ലയില്‍ നിന്നുള്ള എട്ടംഗ കുടുംബമാണ് സന്തോഷ സൂചകമായി നൃത്തം ചെയ്തത്.
പരിശോധനാഫലം നെഗറ്റീവായി ആശുപത്രി വിടുന്നതിന് മുമ്പായിരുന്നു കുടുംബത്തിന്റെ ഡാന്‍സ്. കത്‌നി ജില്ലയിലെ ഒരു കൊവിഡ് കെയര്‍ സെന്ററിലാണ് അടിപൊളി ഡാന്‍സ് നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുടുംബത്തിലെ എട്ട് അംഗങ്ങളുടേയും കൊവിഡ് പരിശോധനാഫലം നെഗറ്റീവായത്.
ഇതോടെയാണ് കുടുംബത്തിലെ അംഗങ്ങള്‍ ഒന്നിച്ച് ബോളിവുഡ് ഗാനത്തിന് ചുവടിവെച്ചത്. 17 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കുടുംബം കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. ട്വിറ്ററില്‍ പങ്കുവെച്ച ഇവരുടെ നൃത്തത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
https://twitter.com/i/status/1295622996694986752