EntertainmentKeralaNews

ശ്വാസംമുട്ടി, ഒരു തുള്ളി വെള്ളം കിട്ടതെയാണ് ബോബി മരിച്ചത്! അനാസ്ഥയാണെന്ന് മരണ കാരണമെന്ന് കുടുംബം

കൊച്ചി:ജീവിച്ചിരുന്നെങ്കില്‍ വലിയ ഉന്നതിയിലെത്തേണ്ട താരങ്ങളില്‍ ഒരാളായിരുന്നു നടന്‍ ബോബി കൊട്ടാരക്കര. എന്നാല്‍ ഇന്ന് താരമില്ലാത്ത വീടിനെ കുറിച്ച് സംസാരിക്കുകയാണ് ബോബിയുടെ സഹോദരങ്ങള്‍. മുന്നൂറിന് മുകളില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബോബി ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരിക്കുന്നത്.

അണ്ണന്റെ മരണം ശരിക്കും അനാസ്ഥ കൊണ്ട് സംഭവിച്ചതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അസുഖബാധിതനായി ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് ബോബിയ്ക്ക് ദാരുണ മരണം സംഭവിക്കുന്നത്. പിന്നീട് സിനിമാ മേഖലയില്‍ നിന്നുള്ള ആരും തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് താരകുടുംബം ആരോപിക്കുന്നത്.

boby

ബോബി മരിച്ചപ്പോള്‍ മമ്മൂട്ടിയടക്കം ജയറാം, ബിജു മേനോന്‍, ഇന്നസെന്റ്, തുടങ്ങി നിരവധി താരങ്ങള്‍ വന്നിരുന്നു. മോഹന്‍ലാല്‍ വന്നില്ല, പകരം ഒരാളെ പറഞ്ഞ് വിടുകയാണ് ചെയ്തത്. അവസാനമായി അദ്ദേഹത്തെ കാണാന്‍ ജനസാഗരമായിരുന്നെന്ന് പറയാം.

ആസ്തമയുടെ പ്രശ്‌നങ്ങള്‍ സഹോദരന് ഉണ്ടായിരുന്നു. ചില സമയത്ത് അലര്‍ജി രൂക്ഷമായി വരുമ്പോള്‍ വര്‍ക്ക് ചെയ്യാന്‍ പോലും പോകാതെ ഇരുന്നിട്ടുണ്ട്. കക്ക, ഞണ്ട് പോലെയുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് അലര്‍ജി വരുന്നത്. ശ്വാസകോശത്തിനെയാണ് ബാധിച്ചത്. അത് ചുരുങ്ങി പോവുകയായിരുന്നു. അന്ന് ആശുപത്രിയില്‍ പോയി ഒരു ഇന്‍ജെഷന്‍ എടുത്തിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു.

പുള്ളി ഒരു സുഹൃത്തായ ഡോക്ടറെ കാണാന്‍ പോയെങ്കിലും അവിടെ ഡ്യൂട്ടി ഡോക്ടറെ ഉണ്ടായിരുന്നുള്ളു. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയില്‍ തന്നെ മരിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ നിന്നും ഡോക്ടര്‍ പറഞ്ഞത് അനാസ്ഥ കൊണ്ട് പോയതാണെന്നാണ്. കാരണം വൈകുന്നേരം എട്ടുമണി മുതല്‍ പുള്ളിയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ബോബിയുടെ സുഹൃത്തായ ഹോമിയോ ഡോക്ടറുടെ മരുന്നാണ് അന്ന് കഴിച്ചോണ്ടിരിക്കുന്നത്. പിന്നീട് തീരെ വയ്യെന്ന് പറഞ്ഞപ്പോഴാണ് പ്രൊഡക്ഷനില്‍ നിന്നുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്.

boby

സമയം കഴിയുംതോറും സ്ഥിതി വഷളായി. ശ്വാസം മുട്ടാന്‍ തുടങ്ങിയതോടെ പുള്ളി വണ്ടിയില്‍ കിടന്ന് നിലവിളിച്ചു. കരച്ചില്‍ കേട്ടതോടെ നൈറ്റ് ഡ്യൂട്ടിയിലുള്ള പോലീസ് വാഹനം തടഞ്ഞു. ബോബിയുടെ കൂടെയുള്ളവരെ കണ്ടപ്പോള്‍ ഗുണ്ടകള്‍ തട്ടികൊണ്ട് പോകുന്നതാണെന്നാണ് കരുതിയത്.

പിന്നെ കരച്ചില്‍ കൂടി മനസിലാക്കിയതിന് ശേഷം പോലീസുകാര്‍ ആശുപത്രിലേക്ക് കൊണ്ട് പോയി. ഒരു പോലീസുകാരന്റെ മടിയില്‍ കിടന്നാണ് അദ്ദേഹം മരിക്കുന്നത്. ശ്വാസകോശം ചുരുങ്ങി പോയി, ശ്വാസംമുട്ടിയാണ് അദ്ദേഹം മരിച്ചത്. ഒരു തുള്ളി വെള്ളം പോലും കിട്ടാതെ വല്ലാത്തൊരു മരണമായിരുന്നു.

ബോബിയുടെ കാര്യത്തില്‍ 25 ശതമാനം മാത്രമേ വിധി. ബാക്കി എഴുപത്തിയഞ്ച് ശതമാനവും അനാസ്ഥ കൊണ്ട് സംഭവിച്ചതാണ്. ശരിയായ ചികിത്സ കിട്ടാതെ പോയാതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. പോലീസുകാരുടെ രീതിയ്ക്ക് അവര്‍ ഞങ്ങളെ വിളിച്ച് വിരട്ടുകയാണ് ചെയ്തത്. പുള്ളിയുടെ സ്വത്തൊക്കെ അടിച്ച് മാറ്റാന്‍ ഞങ്ങള്‍ തട്ടിക്കളഞ്ഞതാണോ എ്‌നറിയനാണ് പോലീസ് നോക്കിയത്. പുള്ളിയുടെ പേരിലുണ്ടായിരുന്ന സ്ഥലം സഹോദരങ്ങളെല്ലാം പിന്നീട് വീതിച്ചെടുക്കുകയാണ് ചെയ്തത്.

ബോബി പോയതിന് ശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ താരങ്ങളോ ആരും ഞങ്ങളുമായി ബന്ധമില്ല. സ്ഥിരം വീട്ടില്‍ വരുമായിരുന്ന ഒരു നടന്‍ ബോബിയുടെ മരണത്തിന് ശേഷം വീടിന്റെ മുന്നിലൂടെ നടന്ന് പോയിട്ടും അങ്ങോട്ട് നോക്കാതെയാണ് പോയത്. അണ്ണന്‍ ഉള്ളപ്പോള്‍ എല്ലാവരും വരുമായിരുന്നു. പിന്നെ ആരും വരാതെയായെന്ന് കുടുംബം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker