CrimeKeralaNews

കൊവിഡ് ബാധിച്ചവര്‍ കോട്ടയത്തെ പള്ളിയില്‍ ഒളിച്ചു താമസിക്കുന്നുവെന്ന് വ്യാജ സന്ദേശം; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അടക്കം 10 പേര്‍ അറസ്റ്റില്‍

കോട്ടയം: നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോവിഡ് 19 ബാധയേറ്റവര്‍ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നതായി വ്യാജ പ്രചാരണം നടത്തിയ കേസില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍ അടക്കം 10 പേര്‍ അറസ്റ്റില്‍. കോട്ടയം തെക്കുംഗോപുരത്താണ് സംഭവം.

<p>കൊറോണ വൈറസ് ബാധിച്ച സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ പള്ളിയില്‍ ഒളിവില്‍ കഴിയുന്നുവെന്നായിരുന്നു സന്ദേശം. അഗ്‌നിശമനസേന അണുനശീകരണം നടത്തുന്ന വീഡിയോ സഹിതമാണ് ഈ സന്ദേശം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്.</p>

<p>പ്രചരണം ശ്രദ്ധയില്‍പ്പെട്ട അല്‍ അറഫ റിലീജിയസ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിരവധി ഗ്രൂപ്പുകളില്‍ വീഡിയോ പ്രചരിപ്പിച്ചതായി കണ്ടെത്തി.</p>

<p>അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വാട്സ് ആപ്പ് അഡ്മിന്മാര്‍ അടക്കം 10 പേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോസഫ് ജോര്‍ജ്, നിഖില്‍, ജയന്‍ തുടങ്ങി പത്തോളം പേരാണ് അറസ്റ്റിലായത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker