കൊച്ചി: കോവിഡ് 19 സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നെട്ടോട്ടമോടുകയാണ്. ഇതിനിടെ കോവിഡ് സംബന്ധിച്ച വ്യാജ വാര്‍ത്തകളും വ്യാജ ചികിത്സ രീതികളും പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ വ്യാജ ചികിത്സ നടത്തിയ യുവതി കൊച്ചിയില്‍ അറസ്റ്റിലായിരിക്കുകയാണ്.
ചേരാനല്ലൂര്‍ സംസം മന്‍സിലില്‍ ഹാജിറയാണ് പിടിയിലായത്. രോഗിയാണെന്ന വ്യാജേന എത്തിയ ആള്‍ക്ക് കുപ്പിവെള്ളം മന്ത്രിച്ച് ഓതി നല്‍കുകയായിരുന്നു. ഇവര്‍ സ്ഥിരമായി വ്യാജ ചികിത്സ നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കോവിഡ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് ഇന്നലെ മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. മോഹനന്‍ വൈദ്യര്‍ക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.