വര്‍ക്കല : വ്യാജ ഗര്‍ഭിണി ചമഞ്ഞ് മോഷണം. ഒടുവില്‍ കള്ളി വെളിച്ചത്തായതോടെ യുവതി അറസ്റ്റില്‍ തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ബസില്‍ കയറി ഗര്‍ഭിണിയാണെന്ന വ്യാജേന സീറ്റില്‍ ഇരുന്ന് തൊട്ടടുത്ത യാത്രക്കാരിയുടെ ബാഗില്‍ നിന്നു പണം മോഷ്ടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി ചെന്നൈ എംജിആര്‍ നഗര്‍ കോളനിയില്‍ ദേവിയെ(35) പൊലീസ് പിടികൂടി.
വര്‍ക്കല പുന്നമൂട് വഴി പോകുന്ന ബസിലാണ് സംഭവം. അടുത്തു വന്നിരുന്ന യാത്രക്കാരിയുടെ പഴ്സില്‍ നിന്ന് ദേവി രണ്ടായിരം രൂപ കവരുകയായിരുന്നു. സംശയം തോന്നിയ യാത്രക്കാരി ബഹളം വച്ചപ്പോള്‍ പണം ബസിന്റെ പ്ലാറ്റ്ഫോമില്‍ ഇട്ട് രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ വര്‍ക്കല പിങ്ക് പൊലീസ് അംഗങ്ങളായ ഹസീന, അജിത, ഷൈല, ഉഷ തുടങ്ങിയവര്‍ ചേര്‍ന്നു ദേവിയെ പിടികൂടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News