KeralaNews

വ്യാജ വിദേശ മദ്യ നിര്‍മാണം; കായംകുളത്ത് മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കായംകുളം: വ്യാജ വിദേശ മദ്യ നിര്‍മാണത്തിനിടെ മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. എക്സൈസ് മുന്‍ ഉദ്യോഗസ്ഥന്‍ കായംകുളം കാപ്പില്‍ സ്വദേശി ഹാരി ജോണാണ് കൊല്ലം എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിനിടെ പിടിയിലായത്.

<p>500 ലിറ്റര്‍ വ്യാജ മദ്യവും ലേബലുകളും മറ്റ് ഉപകരണങ്ങളും പിടികൂടി. വീട് വാടകയ്ക്ക് എടുത്താണ് ഇയാള്‍ വ്യാജ മദ്യം നിര്‍മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ കൊല്ലത്ത്വച്ച് 28 കുപ്പി വ്യാജ മദ്യവുമായി കൊല്ലം സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു.</p>

<p>ഇയാളില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് അതീവ രഹസ്യമായിട്ടാണ് റെയ്ഡ് നടത്തിയത്. വ്യാജ മദ്യം നിര്‍മിക്കാന്‍ തമിഴ്നാട്ടില്‍ നിന്നുമാണ് ഇവര്‍ സ്പിരിറ്റ് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഐ. നൗഷാദ് പറഞ്ഞു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker