NationalNews

വ്യാജ ബോംബ് ഭീഷണി പരീക്ഷ ഒഴിവാക്കാന്‍; സന്ദേശം അയച്ചത് ആറ് തവണ; ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ഥി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയ പ്ലസ് ടു വിദ്യാര്‍ഥി കസ്റ്റഡിയില്‍. തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാര്‍ഥിയുടെ വ്യാജ ബോംബ് സന്ദേശങ്ങളെന്ന് പൊലീസ് അന്വേഷണംത്തില്‍ കണ്ടെത്തി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

6 തവണയാണ് പല സ്‌കൂളുകള്‍ക്കായി വിദ്യാര്‍ഥി വ്യാജ ബോംബ് സന്ദേശം അയച്ചത്. ഓരോ തവണയും സംശയം തോന്നാതിരിക്കാന്‍, ഒന്നിലധികം സ്‌കൂളുകള്‍ക്ക് ഇമെയിലുകള്‍ അയക്കുകയായിരുന്നു. ഒരിക്കല്‍ 23 സ്‌കൂളുകളിലേക്ക് ഒരു മെയില്‍ അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ ആഗ്രഹിച്ചിരുന്നില്ല. ബോംബ് ഭീഷണി കാരണം പരീക്ഷകള്‍ റദ്ദാക്കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോംബ് സ്‌ക്വാഡുകള്‍ സ്‌കൂളുകളിലേക്ക് എത്തുന്നതും വിദ്യാര്‍ഥികളെ തിരികെ വീട്ടിലേക്ക് അയക്കുന്നതും പതിവായിരുന്നു. ക്രമസമാധാന പ്രശ്നത്തില്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി അതിഷി ആഞ്ഞടിച്ചതോടെ ബോംബ് ഭീഷണി രാഷ്ട്രീയ സംഘര്‍ഷത്തിനും കാരണമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker