25.8 C
Kottayam
Friday, October 4, 2024

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദും റബിന്‍സും ദുബായില്‍ അറസ്റ്റില്‍

Must read

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ മൂന്നാം പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദും(36) റബിന്‍സും ദുബായില്‍ അറസ്റ്റില്‍. യുഎഇ പോലീസാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂകോര്‍ണര്‍ നോട്ടീസ് നല്‍കി.

കള്ളക്കടത്തിന്റെ മുഖ്യആസൂത്രകര്‍ മുഹമ്മദ് ഷാഫിയും റമീസുമെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. കേസില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ക്കു തെളിവില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് തെളിവുള്ളതായി പരിഗണിക്കുന്നതിനു പരിമിതിയുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു. എഫ്ഐആറില്‍ പറയുന്ന കുറ്റങ്ങള്‍ക്കു തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്നും കേസ് ഡയറിയില്‍ ഇതു വ്യക്തമായി മാര്‍ക്ക് ചെയ്തു നല്‍കണമെന്നും കഴിഞ്ഞ ദിവസം എന്‍ഐഎ കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കേസ് ഡയറി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൈമാറാന്‍ കോടതി ആവശ്യപ്പെട്ടത്. കേസില്‍ 30 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവാക്കൾ നാടുവിടുന്നത് സ്വാതന്ത്ര്യത്തിന്; ഇവിടെ ടു പീസിട്ട് വർക്കലയിൽ പോകോ?രാത്രി ഇറങ്ങി നടക്കാനാകോ ?

കൊച്ചി:മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത നടനാണ് വിനായകന്‍. നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ വരുമെങ്കിലും വിനായകന്‍ എന്ന നടനെ ഏവര്‍ക്കും ഇഷ്ടമാണ്. കാലങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി സിനിമകള്‍ അദ്ദേഹം...

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ മനാഫിനെതിരെ കേസ്; ‘സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തി’

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ്...

ബാങ്കിൽനിന്നു മടങ്ങിയ ആളെ പിന്തുടർന്ന് ഒരുലക്ഷം രൂപ കവർന്നു;പിന്നില്‍ നാലംഗസംഘം

നെടുമങ്ങാട്: ബാങ്കില്‍നിന്നു പണമെടുത്ത് പുറത്തിറങ്ങിയവരെ പിന്തുടര്‍ന്ന് ഒരുലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ചയ്ക്കു പിന്നില്‍ നാലംഗ സംഘമെന്നാണ് സൂചന. നെടുമങ്ങാട് കനറാ ബാങ്കിന്റെ കുളവിക്കോണത്തുള്ള ശാഖയില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചു പുറത്തിറങ്ങിയ ആളെ കിലോമീറ്ററുകള്‍...

ഇസ്രായേല്‍ ആക്രമണം: മരണം 1900 കടന്നു, ഹമാസ് സർക്കാർ തലവനെ വധിച്ചെന്ന് ഇസ്രയേൽ

ബയ്‌റുത്ത്: മൂന്നുമാസംമുന്‍പ് നടത്തിയ ആക്രമണത്തിലൂടെ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റാഹ്വി മുഷ്താഹയെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരായ സമേഹ് അല്‍ സിറാജ്, സമി ഔദേഹ് എന്നിവരെയും വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു....

‘സേതുവിന്റെ എതിരാളിയായി ക്യാമറയ്ക്കുമുന്നിൽ നിന്ന ഗാംഭീര്യം’മോഹൻരാജിനെ അനുസ്മരിച്ച് മോഹൻലാൽ

കൊച്ചി:കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തേക്കുമായി കീരിക്കാടന്‍ ജോസായി മാറിയ അന്തരിച്ച നടന്‍ മോഹന്‍രാജിനെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക് കുറിപ്പ്. ഒരു കഥാപാത്രത്തിന്റെ പേരില്‍ എക്കാലവും അറിയപ്പെടുക എന്നത്...

Popular this week