KeralaNews

വയറ്റിലെ വരകള്‍ ഗര്‍ഭകാലത്തെക്കുറിച്ച് പറയുന്നത്

കൊച്ചി:ഗര്‍ഭകാലം എപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളുടെ കാലമാണ്. ശാരീരികമായും മാനസികമായുമെല്ലാം ഏറെ മാറ്റങ്ങള്‍ വരുന്ന സമയം കൂടിയാണ്. ഇത്തരം എല്ലാ മാറ്റങ്ങള്‍ക്കു പുറകിലേയും പ്രധാനപ്പെട്ട കാരണം ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ശരീരത്തിന്റെ വലിപ്പത്തിലും ചര്‍മത്തിലും മുടിയിലുമെല്ലാം തന്നെ ഇത്തരം മാറ്റങ്ങള്‍ സര്‍വ്വസാധാരണവുമാണ്. ഇതെല്ലാം ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ പ്രകടമായി വരുത്തുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ്. വയറില്‍ തന്നെയാണ് പെട്ടെന്ന് മനസ്സിലാക്കുന്നത്. വയര്‍ നോക്കിയാണ് ഒരാള്‍ ഗര്‍ഭിണിയെ തിരിച്ചറിയുക. വയറിന്റെ വലിപ്പം നോക്കി ഗര്‍ഭത്തിന്റെ ഏകദേശ കണക്കു വരെ പറയാന്‍ പലപ്പോഴും സാധിക്കുന്നു.

ഗര്‍ഭകാലത്ത് വയറ്റിലെ ചര്‍മത്തില്‍ ഏറെ മാറ്റങ്ങള്‍ വരുന്നുണ്ട്. വയര്‍ വലുതാകുന്നതു തന്നെയാണ് ഇത്തരം ചര്‍മ മാറ്റങ്ങള്‍ക്കുകാരണമാകുന്നത്. വയര്‍ വലുതാകുമ്പോള്‍ ചര്‍മം വലിയുന്നതിലൂടെ പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. ഇതു ഗര്‍ഭകാലത്ത് സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം സ്‌ട്രെച്ച് മാര്‍ക്‌സ് പ്രസവ ശേഷവും സാധാരണയാണ്. എന്നാല്‍ വയറിന് കുറുകേ ആണ് പലപ്പോഴും പല രേഖകളും പ്രത്യക്ഷപ്പെടുന്നത്. പ്രസവ ശേഷം ഇത്തരം വര മാറുകയും ചെയ്യും. ഇതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ലിനിയ നൈഗ്ര എന്നാണ് ഈ പ്രത്യേക രേഖ അറിയപ്പെടുന്നത്. ഇത് ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഉണ്ടായത്. കറുത്ത വര എന്നതു തന്നെയാണ് ഇതിന്റെ അര്‍ത്ഥവും. വെര്‍ട്ടിക്കല്‍ ലൈനാണ് ഇത്. ഗര്‍ഭത്തിന്റെ രണ്ടാം ഘട്ടത്തിലോ അതോ മൂന്നാം ഘട്ടത്തിലോ ആണ് ഈ പ്രത്യേക രേഖ പ്രത്യക്ഷപ്പെടുക. വയര്‍ വലുതാകും തോറും ഈ രേഖയും കൂടുതല്‍ തെളിഞ്ഞു വരുന്നു. അതിനര്‍ത്ഥം ഗര്‍ഭകാലം നല്ലതുപോലെ മുന്നോട്ട് പോവുമ്പോള്‍ ഈ രേഖയും തെളിഞ്ഞ് വരുന്നു.

ഇതിന് പിന്നില്‍ ഹോര്‍മോണ്‍ പ്രധാന കാരണം. ഹോര്‍മോണുകള്‍ പ്രധാനമായും ചര്‍മത്തിലുണ്ടാക്കുന്ന മാറ്റമാണ് ഇത്തരം രേഖ ഉണ്ടാവുന്നതിന് കാരണം. ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ ഹോര്‍്‌മോണ്‍ വര്‍ദ്ധിയ്ക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് മെലാനോസൈറ്റ് എന്ന ഘടകത്തിന്റെ ഉല്‍പാദത്തിനു കാരണമാകുന്നു. ഇത് ചര്‍മത്തിലെ കോശങ്ങളെ കറുത്തനിറത്തിലാക്കുന്നു. അതും ഈ രേഖക്ക് പുറകിലുണ്ട്.

വലത് വശത്തെ വയറിന്റെ വലതു ഭാഗത്തുള്ള ഭാഗത്തായാണ് ഈ രേഖ കൂടുതല്‍ തെളിഞ്ഞ് കാണപ്പെടുന്നത്. വയര്‍ വലുതാകാതെയുളളപ്പോള്‍ ഈ രേഖ വെളുപ്പു നിറത്തിലാകും. ലീനിയ ആല്‍ബ എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ പിന്നീട് ഇത് കറുപ്പ് നിറത്തിലേക്ക് മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും ശ്രദ്ധിക്കേണ്ടതാണ്.

എല്ലാവരിലും കാണപ്പെടുന്ന ഈ കറുത്ത രേഖ പല വിധത്തിലാണ്. എന്നാല്‍ എല്ലാവരിലും ഈ രേഖ കാണപ്പെടുന്നുണ്ട്. ഇടത് അബ്‌ഡൊമിനല്‍ മസിലുകള്‍ വയര്‍ വലുതാകുമ്പോള്‍ അകലുന്നത് ഈ രേഖ മാറി ലിനിയ നൈഗ്രയ്ക്കു വഴിയൊരുക്കുന്നു. മസിലുകള്‍ മാറുന്നത് പലപ്പോഴും വയറ്റിലെ കുഞ്ഞിന്റെ വളര്‍ച്ചക്ക് അനുസരിച്ചാണ്.

ഇത്തരത്തിലുള്ള രേഖ എല്ലാവരിലും ഉണ്ടാകുമെങ്കിലും ഇരുണ്ട നിറത്തിലെ സ്ത്രീകളിലാണ് മറ്റുള്ളവരെ അപേക്ഷിച്ച് ഈ രേഖ കൂടുതല്‍ ദൃശ്യമാകുന്നത്. എല്ലാ ഗര്‍ഭിണികളിലും പലപ്പോഴും 70 ശതമാനം ഗര്‍ഭിണികളിലും ഈ രേഖയുണ്ടാവാറുണ്ട്. ഇരുണ്ട ചര്‍മമുള്ളവരില്‍ മെലാനില്‍ കൂടുതലായതു കാരണമാണ് ഈ രേഖയും കൂടുതല്‍ കറുപ്പു നിറത്തില്‍ കാണപ്പെടുന്നത്. ഈ പ്രത്യേക രേഖ ഈ പ്രത്യേക രേഖ പ്രസവ ശേഷം ശരീരത്തില്‍ നിന്നും മാറുന്നു. കൂടാതെ പ്രസവ ശേഷം രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് പൂര്‍ണമായും ഇല്ലാതാവുന്നു.ഹോര്‍മോണ്‍ ഉല്‍പാദനം സ്വാഭാവിക നിലയിലേക്കെത്തുന്നതാണ് കാരണം. ചില തരം ക്രീമുകള്‍ ഉപയോഗിയ്ക്കുന്നതിലൂടേയും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും.

ഇത്തരം രേഖ വയറ്റിലെ കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തിനു സഹായിക്കുമെന്നും പൊതുവേ വിശ്വാസമുണ്ട്. വയറ്റിലെ കുഞ്ഞിന്റെ ലിംഗം കണ്ടു പിടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന മുത്തശ്ശി വഴികള്‍ ഒന്നാണ് ഇതെന്നു വേണം, പറയാന്‍. ചില സ്ത്രീകളില്‍ ഈ രേഖ നെഞ്ചു മുതല്‍ പൊക്കിള്‍ വരെ മാത്രമേ കാണൂ. ഇത്തരത്തിലാണ് രേഖയെങ്കില്‍ വയറ്റിലെ പെണ്‍കുഞ്ഞാകുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ രേഖ പെല്‍വിക് ബോണ്‍ വരെ, അതായത് അടിവയറ്റിലേയ്ക്കും വജൈനയ്ക്കു സമീപം വരെ എത്തിയാല്‍ ഇത് ആണ്‍കുഞ്ഞാകുമെന്നും പറയപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker