തിരുവനന്തപുരം: ഭര്‍ത്താവിനേയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഫേസ് ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (25), കാമുകന്‍ കോട്ടയം കുരോപ്പട കാരുവള്ളിയില്‍ അരുണ്‍ (23) എന്നിവരെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ലിജിമോള്‍ അരുണിനെ പരിചയപ്പെട്ടത്. നാലരയും അഞ്ചരയും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് കാമുകനോടൊപ്പം ലിജിമോള്‍ ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോട്ടയത്ത് നിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാലാവകാശ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News