ഡിസ് ലൈക്ക് എത്തി ഫേസ് ബുക്കിലും,ഇനി വിയോജിയ്ക്കാം
ഒരാളുടെ വ്യക്തിജീവിതമോ സമൂഹ ജീവിതമോ എന്തും വളരെ പെട്ടെന്ന് പ്രതിഫലിയ്ക്കുന്ന ഇടമാണ് ഫേസ് ബുക്ക്.ചിത്രമായു കുറിപ്പായും ദീര്‍ഘലേഖനങ്ങളായുമെല്ലാം ഇവ പുറത്തേക്ക് വരികയും ചെയ്യും.ഇത്തരം പോസ്റ്റുകളോടുള്ള ഉപയോക്താക്കളുടെ വികാരം പ്രകടിപ്പിയ്ക്കാന്‍ ഏറെ പരിചിതമായ ഓപ്ഷനുകളുമുണ്ട്.സന്തോഷം,സങ്കടം,ദേഷ്യം,സ്‌നേഹം എന്നിവ പ്രകടിപ്പിയ്ക്കാന്‍ ഇപ്പോള്‍ തന്നെ ഓഫ്ഷനുകളുണ്ട്. എന്നാല്‍ വിയോജിപ്പ് അല്ലെങ്കില്‍ ഡിസ് ലൈക്ക് രേഖപ്പെടുത്താന്‍ ഓപ്ഷനില്ലായിരുന്നു. ഈ സൗകര്യം കൂടി ലഭ്യമാക്കണമെന്ന് നിരന്തരമായി ആവശ്യവുമുയര്‍ന്നിരുന്നു. ഒടുവില്‍ ഇതിനും പോംവഴി ഒരുക്കിയിരിയ്ക്കുകയാണ് ഫേസ് ബുക്ക്. പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ഇംഗ്ലീഷ് അക്ഷരം എന്‍ ( അടിച്ചാല്‍) ഡിസ് ലൈക്ക് രേഖപ്പെടുത്താം.അപ്പോള്‍ രാഷ്ട്രീയമായി ഇടപ്പെട്ടില്ലെങ്കില്‍,സിനിമ പിടിച്ചില്ലെങ്കില്‍ ധൈര്യമായി കളത്തിലേക്ക് വരൂ,ഫേസ് ബുക്കിലും വിയോജനം രേഖപ്പെടുത്താം.