NewsTechnology
രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: ന്യൂസ്ഫീഡില്‍ രാഷ്ട്രീയം കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനവുമായി ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
വ്യക്തികള്‍ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് സജഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
കാപ്പിറ്റോള്‍ കലാപത്തിനുശേഷം അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ മാറ്റങ്ങള്‍ നടപ്പാക്കിയിരുന്നു. ഇത് ആഗോളതലത്തില്‍ വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News