KeralaNews

യു.ഡി.എഫ് തകർന്നടിയും,20-36 സീറ്റു മാത്രം എൽഡിഎഫ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡൽഹി:കേരളത്തിൽ എൽഡിഎഫിന് 104-120 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈഇന്ത്യ പോൾ സർവ്വേഫലം. 20-36 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. അസമിൽ ബിജെപി അധികാരത്തിലെത്തിയേക്കുമെന്നും സർവ്വേഫലം പ്രവചിക്കുന്നു.

അസമിൽ ബിജെപി 75-85 വരെ സീറ്റ് നേടും. കോൺഗ്രസ് സഖ്യത്തിന് 40-50 വരെ കിട്ടിയേക്കുമെന്നും സർവ്വേഫലം പറയുന്നു. ആകെ 126 മണ്ഡലങ്ങളാണ് അസമിലുള്ളത്.

കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ളിക് സിഎൻഎക്സ് എക്സിറ്റ് പോൾ സർവ്വേഫലവും പ്രവചിക്കുന്നത്. 72-80 വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വേഫലം നൽകുന്ന സൂചന. പശ്ചിമ ബംഗാളിൽ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും സർവ്വേഫലം പറയുന്നു. തമിഴ്നാട് ഡിഎംകെ തൂത്തുവാരും എന്നാണ് റിപ്പബ്ളിക് സർവ്വേഫലം പറയുന്നത്. 160-170 വരെ സീറ്റുകൾ ഡിഎംകെ സഖ്യത്തിന് ലഭിക്കാനാണ് സാധ്യതയെന്ന് സർവ്വേഫലം വ്യക്തമാക്കുന്നു.

കേരളത്തിൽ എൽഡിഎഫ് 74 യുഡിഎഫ് 65 എന്ന് ടൈംസ് നൗ സി വോട്ടർ സർവ്വേ ഫലം പ്രവചിക്കുന്നു. ടുഡെയ്സ് ചാണക്യ സർവ്വേഫലം പറയുന്നത് കേരളത്തിൽ എൽഡിഎഫ് 102ഉം യുഡിഎഫ് 35ഉം ബിജെപി 3ഉം സീറ്റുകൾ നേടുമെന്നാണ്

അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് സാധ്യതയെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെഫലം പറയുന്നത്. 152-164 വരെ സീറ്റുകൾ നേടി മമതാ ബാനർജിയും കൂട്ടരും വീണ്ടും അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെഫലം നൽകുന്ന സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker