CrimeKeralaRECENT POSTS
ആട്ടിന്‍കുട്ടില്‍ നിന്നും കണ്ടെത്തിയത് 140 ലിറ്റര്‍ ചാരായം,റെയ്ഡ് കഴിഞ്ഞിറങ്ങുമ്പോള്‍ ആട്ടിന്കൂട് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടത് യാദ്യശ്ചികമായി, പിടിയിലായത് പീരുമേട്ടിലെ പ്രധാന വാറ്റുകാരന്‍
പീരുമേട്: ആട്ടിന്‍ കൂട്ടില്‍ സൂക്ഷിച്ച് ചാരായം വില്‍പ്പന നടത്തി വന്ന പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ഹെലിബറിയ കിളിപാടി ചക്കാലയില്‍ വീട്ടില്‍ ബാബുവിനെയാണ് പീരുമേട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതി വന്‍ തോതില്‍ വാറ്റു ചാരായം വില്‍ക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു.ഇതിന്റെയടിസ്ഥാനത്തില്‍ ബാബുവിനെ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.റെയ്ഡ് പൂര്‍ത്തിയായശേഷം ആട്ടിന്‍കൂട്ടില്‍ വെറതെ കണ്ണോടിച്ചപ്പോഴാണ് ആട്ടിന്‍ കൂട്ടത്തിനിടയില്‍ സൂക്ഷിച്ചിരുന്ന വാറ്റുചാരായ കാന്‍ കണ്ടെത്തിയത്.140 ലിറ്റര്‍ ചാരായവും ഒഴുക്കിക്കളഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News