തിരുവനന്തപുരം: മദ്യാസക്തി മൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് വകുപ്പ്. ഇക്കാര്യം വ്യക്തമാക്കുന്ന കരട് നിര്‍ദേശം എക്‌സൈസ് കമ്മീഷണര്‍ പുറത്തിറക്കി.
ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്‌സൈസ് ഓഫീസില്‍ നല്‍കണമെന്നും എക്‌സൈസ് ഉദ്യോഗസ്ഥന്‍ അത് ബിവറേജസിലേക്ക് കൈമാറണമെന്നുമാണ് നിര്‍ദേശം. കരട് നിര്‍ദേശം സര്‍ക്കാരിന് കൈമാറുമെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
ആരോഗ്യ- നിയമ വകുപ്പുകളും ശിപാര്‍ശ അംഗീകരിക്കണമെന്ന് കരട് നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മദ്യാസക്തി ഉള്ളവര്‍ക്ക് മദ്യം ഡോക്ടറുടെ കുറിപ്പടിയോടെ നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News