KeralaNewsNews

സ്​​കൂ​ള്‍ തു​റ​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്ത​രു​ത് ; കൂടുതൽ നിർദ്ദേശങ്ങളുമായി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ നിയോഗിച്ച വി​ദ​ഗ്​​ധ​സ​മി​തി

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ള്‍​ക്ക്​ ല​ഭി​ക്കേ​ണ്ട പ​ഠ​ന​ല​ക്ഷ്യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തി അ​ധ്യ​യ​ന​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന്​​ എ​സ്.​സി.​ഇ.​ആ​ര്‍.​ടി ഡ​യ​റ​ക്​​ട​ര്‍ ​ഡോ. ​ജെ. പ്ര​സാ​ദ്​ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ശുപാർശ ചെ​യ്​​തു. റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക്​ സ​മ​ര്‍​പ്പി​ക്കും.

സ്​​കൂ​ള്‍ തു​റ​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്ത​രു​ത്. ഓൺലൈൻ സം​വി​ധാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ഓൺലൈൻ പ​രീ​ക്ഷ പാ​ടി​ല്ല. സ്​​കൂ​ളു​ക​ള്‍ തുറക്കുമ്പോൾ അ​ധി​ക​സ​മ​യ​മെ​ടു​ത്തും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചും മാ​ര്‍​ച്ചി​ന്​ പ​ക​രം ഏ​പ്രി​ലി​ലോ മേ​യി​ലോ അ​ധ്യ​യ​ന​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കാം.

വി​ക്​​ടേ​ഴ്​​സിെന്‍റ ഫ​സ്​​റ്റ്​​ബെ​ല്‍ ക്ലാ​സു​ക​ള്‍ വ​ഴി പ​ഠി​​പ്പി​ച്ച​വ ഗ്ര​ഹി​ച്ചോ എ​ന്ന​റി​യാ​ന്‍ പ​രീ​ക്ഷ​ക്ക്​ പ​ക​രം വ​ര്‍​ക്​​ഷീ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. പൊ​തു​പ​രീ​ക്ഷ ന​ട​ക്കു​ന്ന പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന വ​ര്‍​ക്​​ഷീ​റ്റു​ക​ള്‍ കൂ​ടു​ത​ല്‍ പ​രീ​ക്ഷ കേ​ന്ദ്രീ​കൃ​ത​മാ​യി​രി​ക്ക​ണം. സെ​പ്​​റ്റം​ബ​ര്‍ 30ന​കം പ​ഠി​പ്പി​ക്കേ​ണ്ട പാ​ഠ​ങ്ങ​ള്‍ മി​ക്ക വി​ഷ​യ​ങ്ങ​ളു​ടേ​തും പൂ​ര്‍​ത്തീ​ക​രി​ച്ചു. ചി​ല വി​ഷ​യ​ങ്ങ​ള്‍ നി​ശ്ച​യി​ച്ച​തി​ലും മു​ന്നി​ലാ​ണ്. അ​തി​നാ​ല്‍ പാ​ഠ്യ​പ​ദ്ധ​തി വെ​ട്ടി​ച്ചു​​രു​ക്കേ​ണ്ട. സ്​​കൂ​ള്‍ തു​റ​ക്കു​േ​മ്ബാ​ള്‍ ഫ​സ്​​റ്റ്​​ബെ​ല്ലി​ലൂ​ടെ പ​ഠി​പ്പി​ച്ച​വ​യു​ടെ ആ​വ​ര്‍​ത്ത​ന​ത്തി​നാ​യി അ​ധ്യാ​പ​ക​ര്‍ പാ​ഠ​ങ്ങ​ളി​​ലൂ​ടെ ‘ഒാ​ട്ട​പ്ര​ദ​ക്ഷി​ണം’ ന​ട​ത്ത​ണം. പ​ഠ​ന​വി​ട​വി​ല്ലാ​തെ കു​ട്ടി​ക​ളെ​ പ​ഠി​ക്കേ​ണ്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണം.

ഫ​സ്​​റ്റ്​​ബെ​ല്‍ ക്ലാ​സു​ക​ള്‍ സ​മ്ബു​ഷ്​​ട​മാ​ക്കാ​ന്‍ ​കൂ​ടു​ത​ല്‍ ​െഎ.​ടി സാ​ധ്യ​ത​ക​ള്‍ ഉ​പ​േ​യാ​ഗി​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ളി​ലെ വി​ര​ക്തി ഒ​ഴി​വാ​ക്കാ​ന്‍ ക്ലാ​സു​ക​ളി​ല്‍ വൈ​വി​ധ്യം കൊ​ണ്ടു​വ​രാ​മെ​ന്നും സ​മി​തി പ​റ​യു​ന്നു. ​

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker