CrimeHome-bannerKeralaNewsRECENT POSTS
ഏറ്റുമാനൂര്‍ പോലീസിന് നേരെയുള്ള പെട്രോള്‍ ബോംബേറ്; ഒരാള്‍ കൂടി പിടിയില്‍
ഏറ്റുമാനൂര്‍: പട്രോളിംഗിനിടെ ഏറ്റുമാനൂര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അതിരമ്പുഴ കോട്ടമുറി പ്രിയദര്‍ശനി കോളനിയില്‍ പേമല മുകളില്‍ ഉദയകുമാറിന്റെ മകന്‍ നന്ദുകുമാര്‍(20) ആണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം രണ്ടു പേര്‍ പിടിയിലായിരിന്നു. കഴിഞ്ഞ 21ന് പുലര്‍ച്ചെ ഒരു മണിയോടെ കോട്ടമുറിയ്ക്ക് സമീപമായിരിന്നു കേസിനാസ്പദമായ സംഭവം.
രാത്രി ഒരു മണിയോടെ കോട്ടമുറി ഭാഗത്ത് പട്രോളിംഗ് നടത്തുന്ന സമയത്ത് സംശയകരമായ രീതിയില്‍ കണ്ടത് ചോദ്യം ചെയ്തതോടെ സംഘം പോലീസിന് നേരെ പെട്രോള്‍ ബോംബെറിയുകയായിരിന്നു. ഭാഗ്യത്തിനാണ് പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News