ടോപ്ലെസ് ഫോട്ടോസുമായി ഇഷ ഗുപ്ത; ചിത്രങ്ങള്‍ വൈറല്‍
ജന്നത്ത് 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച താരമാണ് ഇഷ ഗുപ്ത. തുടര്‍ന്ന് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലെല്ലാം നടി അഭിനയിച്ചിരുന്നു. ഹോളിവുഡ് നടി ആന്‍ജെലിന ജൂലിയുമായാണ് ഇഷയെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്. താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവവയ്ക്കുന്ന ഓരോ ഫോട്ടോയും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.
ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ ഈഷ ഗുപ്ത പങ്കുവെച്ച ടോപ് ലെസ് ചിത്രങ്ങളാണ് ചര്‍ച്ചാവിഷയം. വീടിന്റെ ബാല്‍ക്കണിയില്‍ ടോപ്ലെസ് ആയി പോസ് ചെയ്ത ചിത്രങ്ങളാണ് ഇഷ പങ്കുവച്ചിരിയ്ക്കുന്നത്. ഇഷയുടെ അഭിനയ മികവ് കണ്ട് മഹേഷ് ഭട്ട് ആണ് അവര്‍ക്ക് ഇന്ത്യയുടെ ആന്‍ജെലിന ജൂലിഎന്ന പദവി പോലും നല്‍കി.
ഇഷ ഗുപ്ത 2007 ല്‍ മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ എന്ന പദവി നേടിയ നടിയാണ്. മോഡലിങ്ങിലൂടെയാണ് ഇഷ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് പലപ്പോഴും മോശം പ്രതികരണങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന് തക്കതായ മറുപടിയും നടി നല്‍കിയിട്ടുണ്ട്.
https://www.instagram.com/p/CU4VhCVAxbj/?utm_source=ig_web_copy_link