KeralaNews

പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍.കെ സുകുമാരന്‍ നായര്‍ അന്തരിച്ചു

പത്തനംതിട്ട: പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍കെ സുകുമാരന്‍ നായര്‍ (79) അന്തരിച്ചു. പമ്പയുടെ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയായിരുന്നു. വന മിത്ര, പരിസ്ഥിതി മിത്ര അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌ക്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും.

സുകുമാരന്‍ നായരുടെ ശ്രമഫലമായാണ് പമ്പ ആക്ഷന്‍ പ്ലാനിനു രൂപം കൊടുത്തത്. ആറന്മുള വിമാനത്താവളവിരുദ്ധ സമരം, നദീസംരക്ഷണ നിയമം-മണല്‍വാരല്‍ നിയന്ത്രണ നിയമം തുടങ്ങിയവയില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 1994-ല്‍ പമ്പാ പരിരക്ഷണ സമിതിയും 2006-ല്‍ പൂവത്തൂര്‍ കേന്ദ്രമായി എന്‍വയോണ്‍മെന്റല്‍ റിസോഴ്സ് സെന്ററും സ്ഥാപിച്ചു.

പൂവത്തൂരിലെ പരിസ്ഥിതി പഠന കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു ‘പമ്പാ നദി: ഒരു പാരിസ്ഥിതികപഠനം’, ‘പമ്പാ നദി: പരിസ്ഥിതിയും പരിപാലനവും’, ‘പ്രളയാനന്തര കേരളവും നദീ പുനരുജ്ജീവനവും’ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ: കെ.സുശീല, മക്കള്‍: എസ്. അനില്‍(എന്‍ജിനീയര്‍), ഡോ. എസ്.അമ്പിളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button