തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരിലും ശബരിമലയിലും ഭക്തര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. ശബരിമലയില്‍ ഇത്തവണത്തെ ഉത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും തീര്‍ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഈ മാസം 29നാണ് ശബരിമലയില്‍ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രില്‍ എട്ടിന് പമ്പയില്‍ നടക്കുന്ന ആറാട്ടിനും തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതലാണ് ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ചോറൂണ്, വിവാഹം, ഉദയാസ്തമന പൂജ എന്നിവ ഉണ്ടാകില്ല. ക്ഷേത്രത്തില്‍ പതിവു പൂജകളും മറ്റു ചടങ്ങുകളും മാത്രമാകും നടക്കുകയെന്ന് ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News