CrimeKeralaNews

ഭർത്താവിനൊപ്പം വിനോദസഞ്ചാരത്തിനായി ഗോവയിലെത്തിയ വിദേശ വനിതയെ​ ബലാത്സം​ഗം ചെയ്തു

പനാജി: ഭർത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ​ഗോവയിൽ ബലാത്സം​ഗത്തിനിരയായി. നോർത്ത് ഗോവയിലെ അരംബോൾ ബീച്ചിന് സമീപമുള്ള പ്രശസ്തമായ  സ്വീറ്റ് ലേക്കിൽ വെച്ചാണ് ബ്രിട്ടീഷ് യുവതി ബലാത്സം​ഗത്തിനിരയായത്.

പ്രതിയായ 32 കാരനെ ഗോവ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബീച്ചിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയൽ വിൻസെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സം​ഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യുവതി തിങ്കളാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker