തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. മന്ത്രിയില്‍ നിന്നും പ്രാഥമിക വിശദീകരണം മാത്രമാണ് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഉള്‍പ്പടെയുള്ള പ്രതികളുമായുള്ള കെ.ടി. ജലീലിന്റെ സൗഹൃദം ഇഡി പരിശോധിക്കും. വെള്ളിയാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, നയതന്ത്ര മാര്‍ഗത്തിലെത്തിയ മതഗ്രന്ഥങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് മന്ത്രിയില്‍ നിന്നും ചോദിച്ചറിഞ്ഞത്.
വളരെ രഹസ്യമായാണ് മന്ത്രി ഇഡി ഓഫീസില്‍ എത്തിയത്. ആലപ്പുഴ അരൂരില്‍ സുഹൃത്തായ വ്യവസായിയുടെ വീട്ടിലെത്തിയ മന്ത്രി ഇവിടെ നിന്നും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലേക്ക് പോയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News