31.1 C
Kottayam
Thursday, May 16, 2024

തലസ്ഥാനത്ത് നാടകീയ നീക്കങ്ങൾ , ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിൽ ഇഡി, അറസ്റ്റ് സാധ്യത;കെജ്രിവാൾ സുപ്രീംകോടതിയിൽ

Must read

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വീട്ടിൽ ഇ ഡി സംഘം. എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്‍റെ വീട്ടിലെത്തിയിരിക്കുന്നത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്.

കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞതെങ്കിലും വീട്ടിൽ പരിശോധന നടത്തുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥർ കെജരിവാളിന്‍റെ സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്.

മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനായി നിർണായക നീക്കവുമായി കെജ്രിവാൾ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെജ്രിവാളും ആം ആദ്മി പാർട്ടി ഇതിനകം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചുകഴിഞ്ഞു. അടിയന്തര വാദം വേണമെന്നാണ് ആവശ്യം.

ഇ ഡി കേസിൽ അറസ്റ്റ് തടയാത്ത ഡൽഹി ഹൈക്കോടതി നടപടിക്ക് എതിരെ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കെജ്രിവാളിന്‍റെ അറസ്റ്റ് ഇപ്പോൾ തടയില്ലെന്ന് ഉച്ചക്ക് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മണിക്കൂറുകൾക്കകം ഇ ഡി സംഘം കെജ്രിവാളിന്‍റെ വീട്ടിലെത്തിയെന്നതിനാൽ തന്നെ അറസ്റ്റ് സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകൾ.

അതേസയം മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എ എ പി നേതാക്കൾ കെജരിവാളിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്. ഇവിടെ കെജരിവാളിന്‍റെ നിയമസംഘം കൂടിയാലോചന നടത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week