EntertainmentHome-bannerKeralaNews

ലൂസിഫര്‍ 2 പേര് ‘എംപുരാന്‍’

കൊച്ചി: ചിത്രം പുറത്തിറങ്ങിയ നാള്‍ മുതല്‍ ആരംഭിച്ച ആകാഷകള്‍ക്കൊടുവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ ലൂസിഫറിന്റെ രണ്ടാം ഭാഗം അണിയറക്കാര്‍ പ്രഖ്യാപിച്ചു. എംപുരാന്‍ എന്നാണ് ലൂസിഫര്‍ രണ്ടിന്റെ പേര്.മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

ലൂസിഫറിന്റെ കേവലതുടര്‍ച്ച മാത്രമാവില്ല ലൂസിഫറെന്ന് സംവിധായകന്‍ പൃഥിരാജ് പറഞ്ഞു.പുതിയ കഥാപാത്രങ്ങളും ലൂസിഫര്‍ കഥാപാത്രങ്ങളുടെ ഭൂതകാലവും വ്യക്തമാക്കും.ലൂസിഫര്‍ ഇത്രയും വലിയ വിജയമായതുകൊണ്ടാണ് രണ്ടാം ഭാഗത്തേക്കുറിച്ച് ആലോചിയ്ക്കാന്‍ കഴിയുന്നത്.വിശാലമായ കാന്‍വാസിലുള്ള ചിത്രമാണ് ലക്ഷ്യം. ആദ്യ ചിത്രം വന്‍വിജയമായതുകൊണ്ടാണ് ചിത്രം പ്രാവര്‍ത്തികമാവുന്നതെന്നും പൃഥിരാജ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button