33.4 C
Kottayam
Saturday, April 20, 2024

ലോകകപ്പിലെ മിന്നുന്ന ഫോം പ്രീമിയർ ലീഗിലും തുടർന്ന് എമിലിയാനോ മാർട്ടിനെസ്

Must read

2022 ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിലെ പ്രധാന കളിക്കാരിലൊരാളായിരുന്നു അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെയും ഫൈനലിൽ ഫ്രാൻസിനെതിരെയും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ വിജയം ഉറപ്പിച്ചതും എമിലിയാനോ മാർട്ടിനെസിന്റെ പ്രകടനമാണ്.

അതിന് ശേഷം ക്ലബ്ബിൽ തിരിച്ചെത്തിയ താരം തന്റെ മികച്ച ഫോം തുടർന്നു. കഴിഞ്ഞ ദിവസം ലീഡ്‌സ് യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ വിജയത്തിൽ എമിലിയാനോ മാർട്ടിനെസ് നിർണായക പങ്ക് വഹിച്ചു.വില്ല പാർക്കിൽ ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ആസ്റ്റൺ വില്ല 2-1 ന് വിജയിച്ചു.

ആസ്റ്റൺ വില്ലയ്ക്കായി ലിയോൺ ബെയ്‌ലിയും അർജന്റീന ഫോർവേഡ് എമി ബ്യൂണ്ടിയയും ഗോളുകൾ നേടിയപ്പോൾ ലീഡ്‌സ് യുണൈറ്റഡിനായി പാട്രിക് ബാംഫോർഡ് സ്‌കോർ ചെയ്തു. മത്സരത്തിൽ ആസ്റ്റൺ വില്ല ഒരു ഗോളിന് മുന്നിലെത്തിയപ്പോൾ എമിലിയാനോ മാർട്ടിനെസിന്റെ സേവ് പ്രശംസ പിടിച്ചുപറ്റി.

മത്സരത്തിൽ ആസ്റ്റൺ വില്ല ഒരു ഗോളിന് മുന്നിൽ നിൽക്കുമ്പോൾ മാർട്ടിനസ് നടത്തിയ സേവ് പ്രശംസയേറ്റു വാങ്ങുകയാണ്. ലൂക്ക് അയ്‌ലിംഗ് ബോക്‌സിലേക്ക് നൽകിയ ക്രോസ് ജാക്ക് ഹാരിസണിലേക്ക് എത്തിയപ്പോൾ താരം ഷോട്ടുതിർത്തു. പോയിന്റ് ബ്ലാങ്കിൽ നിന്നുള്ള ഷോട്ട് ഗോൾ തന്നെയെന്ന് ഏവരും ഉറപ്പിച്ച സമയത്ത് താനെ കാലുകൊണ്ടാണ് എമിലിയാനോ അത് തടഞ്ഞിട്ടത്.

അതിനു പുറമെ അൻപത്തിമൂന്നാം മിനുട്ടിൽ വിൽഫ്രഡ് ഗ്നോന്റോയുടെ ഒരു ഷോട്ടും താരം തടഞ്ഞിട്ടു.സ്‌കൈ സ്‌പോർട്‌സ് കമന്ററി ബോക്‌സിൽ നിന്ന് ലോകകപ്പ് ജേതാവിന്റെ ലോകോത്തര സേവ് എന്നാണ്അതിനെ വിശേഷിപ്പിച്ചത്.എമിലിയാനോ മാർട്ടിനെസിനെ ലോകത്തിലെ ഏറ്റവും മികച്ച പെനാൽറ്റി സേവർ എന്നാണ് ആസ്റ്റൺ വില്ലയുടെ മധ്യനിര താരം ജോൺ മക്ഗിൻ മത്സരശേഷം വിശേഷിപ്പിച്ചത്.

ലോകകപ്പ് ആഘോഷത്തിനിടെ ഫ്രഞ്ച് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയെ കളിയാക്കിയതിന് ലോകകപ്പ് വിജയത്തിന് ശേഷം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ അർജന്റീനിയൻ താരമാണ് എമിലിയാനോ മാർട്ടിനെസ്. അത് കൊണ്ട് തന്നെ ആസ്റ്റൺ വില്ല എമിലിയാനോ മാർട്ടിനെസിനെ വിൽക്കുമെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ എമിലിയാനോ മാർട്ടിനെസ് ഓരോ മത്സരത്തിലും തന്റെ മികവ് തെളിയിക്കുകയാണ്. ജയത്തോടെ ആസ്റ്റൺ വില്ല 11-ാം സ്ഥാനത്തേക്കും ലീഡ്‌സ് പ്രീമിയർ ലീഗ് പട്ടികയിൽ 14-ാം സ്ഥാനത്തേക്കും ഉയർന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week