തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന വിരണ്ടു. രണ്ടാം തവണയാണ് ആറാട്ടുപുഴ ആന വിരണ്ടത്. രാവിലെ എഴുന്നളളത്തിനിടെയായിരുന്നു സംഭവം. അരക്കിലോമീറ്ററോളം ആന വിരണ്ടോടി. മൂന്ന് ബൈക്കുകളും തകർത്തു.
വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ആനയെ തളക്കാൻ സാധിച്ചു. വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. പാപ്പാൻമാരും എലഫന്റ് സ്ക്വാഡും സ്ഥലത്തുണ്ടായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടൽ മൂലം ആനയെ വളരെ പെട്ടെന്ന് തന്നെ തളക്കാൻ സാധിച്ചു.
കഴിഞ്ഞ ദിവസവും ആനയിടഞ്ഞിരുന്നു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാൾ ഭഗവതിയുടെയും ആനകളാണ് ഇടഞ്ഞത്. ആനയിടഞ്ഞതോടെ ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റു. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News