KeralaNewsRECENT POSTS
ഒരേ ഇലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആനയും ആനപ്പാപ്പാനും! വീഡിയോ വൈറലാകുന്നു
ഒരേ ഇലയില്‍ നിന്നു ഭക്ഷണം കഴിക്കുന്ന ആനയുടേയും പാപ്പാന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊമ്പനാനയുടെ സമീപത്തിരുന്ന് പാപ്പാന്‍ ഇലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തുമ്പിക്കൈ നീട്ടി പൊതിയില്‍ നിന്നു ആനയും കഴിക്കാന്‍ തുടങ്ങി.
പാപ്പാന്‍ ഒരു ഉരുള കഴിക്കുമ്പോള്‍ അവനും അതേ ഇലയില്‍ നിന്നും ചോറ് കഴിക്കും. പാപ്പാന്‍ നല്‍കിയിട്ടില്ല അവന്‍ സ്വയം എടുത്തു കഴിക്കുകയാണ്. തന്റെ പാത്രത്തില്‍ നിന്നു ആന കഴിക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ പാപ്പാനും ഭക്ഷണം കഴിക്കുന്നു. സഹജീവിസ്‌നേഹത്തിന്റെ ഈ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News