തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ധനവും ഝാര്‍ഖണ്ടിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് കാരണം.
പീക്ക് സമയത്ത് (വൈകീട്ട് ഏഴുമണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.
വൈകീട്ട് ഏഴ് മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കെ.എസ്.ഇ.ബി.അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News