വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു; പത്ത് ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ പത്ത് ദിവസത്തിനകം അരമണിക്കൂര്‍ മുതല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ലൈനുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. വൈദ്യുത നിരക്ക് വര്‍ധന വലിയതോതിലില്ലെന്നും മന്ത്രി ഇടുക്കിയില്‍ വ്യക്തമാക്കി.
കൂടംകുളം ലൈന്‍ പൂര്‍ത്തിയായിരുന്നെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്ന് കഴിഞ്ഞ ദിവസം എംഎം മണി പറഞ്ഞിരുന്നു. അതേസമയം സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഇന്നലെയാണ് പ്രഖ്യാപിച്ചത്. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ വരുത്തിയിരിക്കുന്നത്. കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വര്‍ധന വരാത്ത വിധം ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് അറിയിച്ചിരുന്നു.