തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പേന ഉപയോഗിച്ച് വോട്ട് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്നാണ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പാക്കണമെന്നും കമ്മിഷന്‍ അറിയിച്ചു.
കൊവിഡ് ഭീതിയെ തുടര്‍ന്ന് ഈ രീതിയില്‍ വോട്ട് ചെയ്യുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. കൊവിഡ് പകരുമെന്ന ഭീതിയില്‍ പലരും വിരല്‍ ഉപയോഗിക്കുന്നതിനു പകരം ഒപ്പിടാന്‍ കൊണ്ടുവരുന്ന പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്തുകയാണ് ചെയ്തിരുന്നത്.
തദ്ദേശ തിരഞ്ഞടുപ്പിന്റെ അവസാന ഘട്ടമായ ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണു ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News