KeralaNews

കോട്ടയത്ത് എട്ടുപേര്‍ക്ക് കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ ചികിത്സയിലായിരുന്ന 12 പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. രോഗമുക്തരായ പത്തു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്നും രണ്ടു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുമാണ് വീട്ടിലേക്ക് മടങ്ങിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയതായി എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ 93 പേരാണ് ചികിത്സയിലുള്ളത്. 31 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 30 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 28 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്തുനിന്നും, രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാലുപേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും മൂന്നുപേര്‍ വീട്ടിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു.

രോഗം സ്ഥിരീകരിച്ചവര്‍
——
1. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20 ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മാടപ്പള്ളി സ്വദേശി (46). രോഗലക്ഷണങ്ങളുണ്ടായതിനെതുടര്‍ന്നാണ് പരിശോധന നടത്തിയത്

2. ഹരിയാനയില്‍നിന്ന് ജൂണ്‍ 16 ന് എത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ കൈപ്പുഴ സ്വദേശി (35). രോഗലക്ഷണങ്ങളുണ്ടായതിനെതുടര്‍ന്നാണ് പരിശോധന നടത്തിയത്

3. കുവൈറ്റില്‍നിന്ന് ജൂണ്‍ 16 ന് എത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെള്ളൂര്‍ സ്വദേശി (34). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

4. കുവൈറ്റില്‍നിന്ന് ജൂണ്‍ 13 ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശി (23) രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

5. ദുബായില്‍നിന്ന് ജൂണ്‍ 17 ന് എത്തി ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശിനി (47) രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയയാക്കി.

6. ദുബായില്‍നിന്ന് ജൂണ്‍ 17 ന് എത്തിയശേഷം രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിനിയുടെ മകള്‍ (20) അമ്മയ്ക്കൊപ്പം എത്തിയ യുവതിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയയാക്കിയത്.

7. ഷില്ലോംഗില്‍നിന്ന് ജൂണ്‍ ആറിന് അമ്മയ്ക്കും സഹോദരിക്കും ഒപ്പമെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം കളത്തിപ്പടിയില്‍നിന്നുള്ള ഒന്‍പതു വയസുകാരന്‍. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. അമ്മയുടെയും സഹോദരിയുടെയും പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

8. ഖത്തറില്‍നിന്ന് ജൂണ്‍ 21 ന് എത്തി എറണാകുളം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി (52) രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനാക്കി.

രോഗമുക്തരായവര്‍
————-

1. മുംബൈയില്‍ നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച കുറവിലങ്ങാട് സ്വദേശിനി (29)

2. കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച മറ്റക്കര സ്വദേശിനി (45)

3. അബുദാബിയില്‍ നിന്നെത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച കടുത്തുരുത്തി സ്വദേശി (26)

4. പൂനെയില്‍നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച തിരുവാതുക്കല്‍ സ്വദേശി(32)

5. കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച അയര്‍ക്കുന്നം സ്വദേശിനി (51)

6. മുംബൈയില്‍ നിന്നെത്തി മെയ് 29 ന് രോഗം സ്ഥിരീകരിച്ച അയര്‍ക്കുന്നം സ്വദേശിനി (14)

7.മുംബൈയില്‍ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച ഒളശ്ശ സ്വദേശി (24)

8. കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച ളാക്കാട്ടൂര്‍ സ്വദേശി (25)

9.മുംബൈയില്‍ നിന്നെത്തി ജൂണ്‍ അഞ്ചിന് രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശി (31)

10. മുംബൈയില്‍ നിന്നെത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച പൂവരണി സ്വദേശി (12)

11. കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(30)

12. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി-

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker