KeralaNews

ഇടവേള ബാബുവിന്റെ വിചിത്ര വിശദീകരണം; ’20ട്വന്റ്വിയില്‍ ഭാവനയുടെ കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് ഉദ്ദേശിച്ചത്’, പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ല

കൊച്ചി:നടി ഭാവനയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിന്റെ തീരുമാനകത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റ്വിട്വന്റ്വി ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ചാനൽ പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി. ഭാവന അമ്മയുടെ അംഗമല്ലാത്തതിനാല്‍ പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ചുകൊണ്ടുവരികയെന്നുമായിരുന്നു അമ്മ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് പാര്‍വതി തിരുവോത്ത് അമ്മയില്‍നിന്നും രാജി വെച്ചത്. ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ലെന്നുമായിരുന്നു രാജിവെച്ചുകൊണ്ട് പാര്‍വതി പറഞ്ഞത്. ‘ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.’, പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker