CricketNewsSports

T20 World Cup 2024:പന്ത് ഗോള്‍ഡന്‍ ഡക്ക്‌! രോഹിത്തും സൂര്യകുമാര്‍ യാദവും പുറത്ത് ;ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം

ബാർബഡോസ്: ടി20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ആദ്യ ഓവറില്‍ വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യക്ക് നല്‍കിയത്.തുടരെ ബോള്‍ ബൗണ്ടറിയിലേക്ക് പായിച്ച് വിരാട് കോഹ്ലി ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കി.എന്നാല്‍ പേസിന് പകരം സ്പിന്നര്‍ കേശവ് മഹാരാജിനെ ഇറക്കിയ മാര്‍ക്രത്തിന്റെ തന്ത്രം ഫലിച്ചു.

അഞ്ച് പന്തില്‍ 9 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ക്ലാസന്‍ അനായാസ ക്യാച്ചിലൂടെ പുറത്താക്കി. തൊട്ടു പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഗോള്‍ഡന്‍ ഡക്കായി മടങ്ങി.വെടിക്കെട്ട് ബാറ്റ്‌സ്മാനായി പേരെടുത്ത സൂര്യകുമാര്‍ യാദവിനും ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല നാല് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി.റബദയുടെ പന്തില്‍ ക്ലാസന്‍ പിടിച്ചുപുറത്താക്കുകയായിരുന്നുഅഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റില്‍ 40 റണ്‍സാണ് ഇന്ത്യ നേടിയിരിയ്ക്കുന്നത്.

കഴിഞ്ഞ കളികളില്‍ നിറം മങ്ങിയ വിരാട് കോഹ്ലിയുടെ ഫോണിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ഇക്കുറി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ടുടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ശനിയാഴ്ച രാത്രി കഴിയുമ്പോൾ ഇതിലൊരു ടീമിന്റെ വിജയക്കുതിപ്പ് അവസാനിക്കും.


ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്

ടീം ദക്ഷിണാഫ്രിക്ക ; ക്വിന്‍ണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്‌സ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെയ്ന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യെ, തബ്രിസ് ഷംസി.

രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം, പ്രാഥമിക റൗണ്ടിലും സൂപ്പർ എട്ടിലും മൂന്നുവീതം കളികളും സെമിയും ജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രാഥമിക റൗണ്ടിൽ പാകിസ്താനെയും സൂപ്പർ എട്ടിൽ ഓസ്‌ട്രേലിയയെയും വ്യാഴാഴ്ചനടന്ന സെമിയിൽ, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് അപാര ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.തുടർച്ചയായ എട്ടുമത്സരങ്ങൾ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ഇതിനിടെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ കീഴടക്കി.

2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അതിനുശേഷം ജയിച്ചിട്ടില്ല. മൂന്നാം ഫൈനലാണിത്. 2014 ഫൈനലിൽ ശ്രീലങ്കയോട് തോറ്റു. ദക്ഷിണാഫ്രിക്കയാകട്ടെ, ഇതുവരെ ലോകകപ്പ്‌ ഫൈനലിൽ എത്തിയിട്ടില്ല. ഐ.സി.സി. ടൂർണമെന്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖംവരുന്നത് ആദ്യം.

നിലവില്‍ ബാര്‍ബഡോസില്‍ മഴ പെയ്യുന്നില്ല. ഫൈനല്‍ തടസ്സമില്ലാതെ നടക്കാനാണ് സാധ്യത. മത്സരത്തിനിടെ മഴപെയ്താൽ 190 മിനിറ്റ്‌ അധികം അനുവദിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻസമയം 11.20-നെങ്കിലും തുടങ്ങുകയാണെങ്കിൽ മുഴുവൻ ഓവർ മത്സരം നടക്കും. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button