25.9 C
Kottayam
Friday, April 26, 2024

ലോക്ഡൗണിനിടെ കുറ്റ്യാടിയിൽ മോഷ്ടിച്ച ബസ്സുമായി യുവാവ് കറങ്ങിയത് 250 കിലോമീറ്റര്‍,ഒടുവില്‍ കോട്ടയത്ത് പിടിയില്‍

Must read

കോഴിക്കോട്: കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി യുവാവ് കോട്ടയത്ത്‌ പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്ടിച്ച ബസ്സുമായി ഇന്ന് കുമരകം പൊലീസിന്റെ പിടിയിലായത്.

സമ്പൂർണ ലോക്ക്ഡൌൺ തുടങ്ങിയ ഇന്നലെ രാത്രി ഒമ്പത് മാണിയോടുകൂടിയാണ് കുറ്റ്യാടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സ് യുവാവ് മോഷ്ടിച്ചത്. സ്റ്റാൻഡ് വിജനമായത് കൊണ്ട് തന്നെ ബസ് മോഷണം പോയ വിവരം ആരും അറിത്തില്ല.

നേരം പുലർന്നപ്പോഴേയ്ക്കും കൂറ്റ്യാടിയിൽ നിന്ന് 250 ൽ അധികം കിലോമീറ്റർ സഞ്ചരിച്ചു നാല് ജില്ലകളും കടന്ന് കോട്ടയം കുമരകത്ത് എത്തിയിരുന്നു. രാവിലെ കുമരകം പൊലീസ് സ്റ്റേഷൻ അതിർത്തിയായ കവനാട്ടിന് കരയിലെ പൊലീസ് ചെക്ക് പോയിന്റിലെ പരിശോധനയിലാണ് ബിനൂപ് കുടുങ്ങിയത്.

ലോക്ഡൌൺ ദിവസം മതിയായ അനുമതിയും രേഖകളും ഒന്നും ഇല്ലാതെ നിരത്തിൽ കണ്ട സ്വകാര്യ ബസ്സിൽ സംശയം തോന്നിയത്തോടെയാണ് വാഹനം ഓടിച്ച ബിനൂപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി ബസ് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു.

പ്രതി പിടിയുലാവുന്നതിന് കുറച്ച് മുമ്പ് മാത്രമാണ് ബസ് മോഷണം പോയ വിവരം ഉടമയും അറിയുന്നത്. ഉടൻ തന്നെ കുറ്റ്യാടി പോലീസിന് ഉടമ പരാതി നൽകിയിരുന്നു. സംസ്ഥാനത് ആകെ ലോക്ഡൗണിന്റെ ആദ്യ ദിനമായ ഇന്നലെ കർശന പരിശോധന ഉണ്ടായിട്ടും നാല് ജില്ലകൾ താണ്ടി എങ്ങനെ കോട്ടയം വരെ എത്തി എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കുറ്റ്യാടി പോലീസിന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week