ഫീനിക്‌സ് പക്ഷിയെ പുറത്ത് വരച്ച് ദുര്‍ഗ കൃഷ്ണ; ടാറ്റൂ വീഡിയോ കാണാം
ആദ്യമായി ടാറ്റൂ ചെയ്ത സന്തോഷം പങ്കുവെച്ച് നടി ദുര്‍ഗ കൃഷ്ണ. ഫീനിക്‌സ് പക്ഷിയുടെ ഗംഭീര രൂപമാണ് താരം മുതുകില്‍ വരച്ചിരിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ടാറ്റൂ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ടാറ്റു ചെയ്യുന്നതിന്റെ വിഡിയോയും മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഈ ജീവിതത്തില്‍ നിങ്ങളുടെ തൊലിയില്‍ സ്വന്തം ഹൃദയത്തെ ധരിക്കൂ, എന്ന അടിക്കുറിപ്പിലാണ് താരം ടാറ്റൂ ചിത്രം പങ്കുവെച്ചത്. ടാറ്റൂ വ്യക്തമാകുന്ന തരത്തില്‍ മഴയത്ത് തൊപ്പിയും ധരിച്ചു നില്‍ക്കുന്നതാണ് ചിത്രം.
ഇന്‍ഫെക്റ്റഡ് മോങ്ക്‌സ് ടാറ്റൂ സ്റ്റുഡിയോ ആണ് താരത്തിന് മനോഹരമായ ടാറ്റൂ സമ്മാനിച്ചത്. ടാറ്റൂ ഡിസൈന്‍ ചെയ്യുന്നതിന്റേയും പച്ചകുത്തുന്നതിന്റേയും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ടാറ്റൂ ചെയ്തവര്‍ക്കുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ടാറ്റുവിന് ലഭിക്കുന്നത്.
https://www.instagram.com/tv/CEHMinSgVN6/?utm_source=ig_web_copy_linkdurga