EntertainmentKeralaNews

വനിതാ ആരാധകര്‍ ഇപ്പോഴും വാപ്പച്ചിയ്ക്കുതന്നെ,തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി മമ്മൂട്ടിയില്‍ നിന്ന് തങ്ങള്‍ മക്കള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.പെട്ടെന്ന് ദേഷ്യപ്പെടുക എന്നതായിരുന്നു ആ മോശം സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു.ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടന്‍രീതി കണ്ടു വളര്‍ന്നത് കൊണ്ടു ഞങ്ങള്‍ അതില്‍ നിന്ന് മാറി കുറച്ചൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങള്‍ കണ്ടവരാണ്. ദുല്‍ഖര്‍ വ്യക്തമാക്കി.

ചിലര്‍ കരുതുന്നത് തനിക്കാണ് വാപ്പച്ചിയെക്കാള്‍ ലേഡീ ഫാന്‍സ് കൂടുതലെന്നാണ്. അത് വലിയ തെറ്റാണെന്നും ഇപ്പോഴത്തെ ജനറേഷനിലെ പെണ്‍കുട്ടികള്‍ ചിലര്‍ തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ വാപ്പച്ചിയെക്കുറിച്ച് സംസാരിച്ചത്. സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് ആണ് വാപ്പച്ചിയേക്കാള്‍ സ്പേസ് കൂടുതലെന്നും ദുല്‍ഖര്‍ പറഞ്ഞു. അവര്‍ ഒരു സമയങ്ങളില്‍ നിരന്തരം സിനിമ ചെയ്തിരുന്നത് കൊണ്ട് അവര്‍ക്ക് ഒരിക്കലും സിനിമ ഇല്ലാത്ത ഒരു സമയത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല

അപ്പോള്‍ മാക്സിമം സിനിമ ചെയ്യും. പക്ഷേ എന്റെ കാര്യത്തില്‍ വരുമ്പോള്‍ അതിന് മാറ്റമുണ്ട്. എപ്പോഴും സിനിമ ചെയ്യുക എന്നതിനപ്പുറം കൂടുതല്‍ സെലക്ടീവ് ആകാന്‍ സാധിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

വാപ്പച്ചിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവം പെട്ടെന്ന് ദേഷ്യപ്പെടുന്നത് ആയിരുന്നു. ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടന്‍ രീതി കണ്ടുവളര്‍ന്നത് കൊണ്ട് ഞങ്ങള്‍ അതില്‍ നിന്ന് മാറി കുറച്ചൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങള്‍ കണ്ടവരാണ് എന്നും ദുല്‍ഖര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button