കൊച്ചി:ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
സിപിഐഎം ചായ്‌വുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നാല് ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍ ഉണ്ടാക്കിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും, വ്യാജമായി ചേര്‍ത്ത വോട്ടുകള്‍ മരവിപ്പിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.
ഇരട്ട വോട്ട് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News