കൊല്ലം: മദ്യപിച്ചു ബഹളമുണ്ടാക്കിയ പോളിംഗ് ഓഫിസറെ പുറത്താക്കി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല കമുകിന്‍കോട് മൂലംകുഴി അങ്കണവാടി ബൂത്തിലെ പോളിംഗ് ഓഫീസറെയാണു മാറ്റിയത്.
തിങ്കളാഴ്ച രാത്രിയാണു സംഭവം. രാത്രി മദ്യപിച്ച ബഹളമുണ്ടാക്കിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കി. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. ഇതോടെ പകരം ആളെ നിയമിച്ചു.
കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്‌ക് ധരിച്ചു ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിംഗ് ഓഫിസറെയും മാറ്റി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശേരി വാര്‍ഡിലെ ഒന്നാം നന്പര്‍ ബൂത്തിലാണു സംഭവം. വിഷയം അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News