കോട്ടയം: മദ്യലഹരിയില്‍ പിതാവ് മക്കളെയും ഭാര്യയും മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. വീഡിയോയിലുള്ളയാളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് അറിയിപ്പ്.
മദ്യലഹരിയില്‍ പിതാവ് കുട്ടികളെ അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈല്‍ ഫോണ്‍ കാണാതായെന്നും കുട്ടികള്‍ എടുത്തുവെന്നും ആരോപിച്ചാണ് മര്‍ദ്ദനം. പത്ത് വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയും ഇളയ ആണ്‍കുട്ടിയുമാണ് മര്‍ദ്ദനമേല്‍ക്കുന്നത്. ഇടയ്ക്ക് ഇയാള്‍ ഭാര്യയേയും അടിക്കുന്നുണ്ട്.
തങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും അടിക്കരുതെന്നും കുട്ടികള്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ടെങ്കിലൂം ഇയാള്‍ വകവയ്ക്കുന്നില്ല. കുട്ടികള്‍ സത്യം പറയാന്‍ ഇയാള്‍ ഭാര്യയേയും മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. അമ്മയെ തല്ലരുതേ എന്നു കുട്ടികള്‍ കേണുപറയുന്നുണ്ട്. ഇതിനിടെ ഇളയ കുട്ടിയെ ഇയാള്‍ എടുത്തെറിയുന്നു. രാത്രിയാണ് മര്‍ദ്ദനം നടക്കുന്നത് ലൈറ്റ് ഓഫ് ചെയ്ത് കുട്ടികളെ അടിക്കുന്നമ്പോള്‍ നിലവിളിക്കുന്ന ശബ്ദം വീഡിയോയിലുണ്ട്. മര്‍ദ്ദനം നടക്കുമ്പോള്‍ ആരോ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തിയ ദൃശ്യമാണിത്.
മൂത്ത കുട്ടിയെ ഇയാള്‍ അടിക്കുമ്പോള്‍ ഇളയ കുട്ടി മുന്നില്‍ കയറി നിന്ന് തടുക്കാന്‍ ശ്രമിക്കുന്നതും കാണാം. കുട്ടികളെ കാല്‍മുട്ട് കൊണ്ട് ഇടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ പ്രകടമാണ്.
https://youtu.be/1j6zPuAtsSU