KeralaNewsRECENT POSTS
കാറിനുള്ളില്‍ നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ട് കാര്‍ തടഞ്ഞ് പരിശോധിച്ച നാട്ടുകാര്‍ അന്തംവിട്ടു; സംഭവം ആലപ്പുഴയില്‍
കായംകുളം: മദ്യലഹരിയിലായിരുന്ന ദമ്പതികള്‍ കാറിനുള്ളില്‍ വെച്ച് ഏറ്റുമുട്ടിയത് കലാശിച്ചത് വലിയ പ്രശ്‌നത്തില്‍. കായംകുളം ചേരാവള്ളിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സ്ത്രീയുടെ ബഹളം കേട്ട് നാട്ടുകാര്‍ കാര്‍ തടഞ്ഞതോടെയാണ് സംഭവം പുറത്തായത്. മദ്യലഹരിയിലായിരുന്ന സ്ത്രീ മര്‍ദ്ദനം കൂടി ഏക്കേണ്ടി വന്നതോടെ അവശ നിലയിലായിരുന്നു.
ദമ്പതികളെ തടഞ്ഞുവെച്ച് നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തി ഏല്‍പ്പിച്ചു. ഇരുവരെയും പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും അറുന്നൂറ്റിമംഗലം സ്വദേശികളാണ്. പോലീസ് പരിശോധനയിലാണ് ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തിയത്. അതേസമയം സ്ത്രീക്ക് പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News