CrimeNationalNews

ലഹരിക്കേസ്, പിടിയിലായ യുവതികളില്‍ ഒരാള്‍ സാനിറ്ററി നാപ്​കിനില്‍ ഒളിപ്പിച്ച്‌​ മയക്കുമരുന്ന്​ കടത്തിയതായി എൻ.സി.ബി

മുംബൈ:ആഡംബര കപ്പല്‍ ലഹരിക്കേസില്‍ പിടിയിലായ യുവതികളില്‍ ഒരാള്‍ സാനിറ്ററി നാപ്​കിനില്‍ ഒളിപ്പിച്ച്‌​ മയക്കുമരുന്ന്​ കടത്തിയതായി നാര്‍കോടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ.

നടന്‍ ഷാറൂഖ്​ ഖാന്റ മകന്‍ ആര്യന്‍ ഖാൻ്റെ ഡ്രൈവറെയും കേസുമായി ബന്ധപ്പെട്ട്​ എന്‍.സി.ബി ചോദ്യം ചെയ്​തിരുന്നു. കേസുമായി ബന്ധപ്പെട്ട്​ നിര്‍മാതാവ്​ ഇംതിയാസ്​ ഖത്രിയോട്​ നാ​ളെ ചോദ്യംചെയ്യലിന്​ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്​.

വ്യാഴാഴ്​ച​ മുംബൈ മജിസ്​ട്രേറ്റ്​ കോടതി ആര്യനെയും മറ്റ്​ ഏഴുപേരെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ വിട്ടിരുന്നു​.
ശനിയാഴ്​ച ഒരു മയക്കുമരുന്ന്​ ഇടപാടുകാരനെ കൂടി അറസ്​റ്റ്​ ചെയ്​തതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 19 ആയി. ഒക്​ടോബര്‍ രണ്ടിനാണ്​ മയക്കുമരുന്ന്​ പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്​ എന്‍.സി.ബി സംഘം കോര്‍ഡിലിയ ആഡംബരക്കപ്പലില്‍ റെയ്​ഡ്​ നടത്തിയത്​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker